പീരുമേട്: അന്തേവാസികളുടെ മനഃപരിവർത്തനം ലക്ഷ്യമിടുന്ന സബ്ജയിൽ ക്ഷേമദിനാഘോഷ പരിപാടികൾ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് മുരുകേശൻ പി, മജിസ്‌ട്രേറ്റ് സുരജ് എസ്, മദ്ധ്യ മേഖല ഡി.ഐ.ജി അജയകുമാർ പി, ബ്ലോക്ക് മെമ്പർമാരായ സ്മിത മോൾ, ലിസമ്മ, ജില്ലാ ജയിൽ സൂപ്രണ്ട് സമിർ എ, ദേവികുളം ജയിൽ സുപ്രണ്ട് രാജശേഖരൻ നായർ, കെ.ജെ.ഇ.ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ എം, സെക്രട്ടറി അഭിരാജ് മദനൻ, ഫാ.സെബാസ്റ്റ്യൻ പെരുനിലം, ഫാ. ജയിംസ് കെ. ജോൺ, സന്തോഷ് എൻ.കെ , ജയിൽ സൂപ്രണ്ട് രാജേഷ് കെ.പി , ഡപ്യൂട്ടി പ്രിസൺ ഓഫീസർ സുനിൽ ആർ എന്നിവർ സംസാരിച്ചു. തുടർന്ന് അന്തേവാസികളുടെ കലാമത്സരങ്ങളും ഗാനമേളയും നടത്തി. മത്സരവിജയികൾക്ക് പീരുമേട് സ്റ്റേഷൻ ഹൗസ് ഓഫീസർ രജീഷ് കുമാർ സമ്മാനദാനം നിർവ്വഹിച്ചു.