പീരുമേട്: കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയപാതയിൽ മരിയഗിരി സ്‌കൂളിന് സമീപം കാർ തിട്ടയിലിടിച്ച് മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കൊച്ചറയിൽ നിന്ന് വിവാഹ ചടങ്ങിൽ പങ്കെടുത്ത് വാഴൂരിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ സേഫ് സോൺ എം.വി.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കി.