പീരുമേട്: ശബരിമല തീർത്ഥാടകരുമായി എത്തുന്ന അന്യ സംസ്ഥാന വാഹനങ്ങളിൽപലതും ഗുരുതരമായ നിയമ ലംഘനം നടത്തുന്നതായി കണ്ടെത്തി. .
ഭാരത സർക്കാരിന്റെ ബോർഡുകൾ പതിപ്പിച്ചതും ബീക്കൺ ലൈറ്റുകൾ പിടിപ്പിച്ചതുമായ സ്വാകാര്യ വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തുകയും അനധികൃത ബോർഡും ലൈറ്റും അഴിപ്പിക്കുകയും ചെയ്തു.കൂടാതെ നമ്പർ പ്ലേറ്റ് പകുതി ഭാഗം ചന്ദനം ഉപയോഗിച്ച് മറച്ച് വരുന്ന വാഹനങ്ങളുമുണ്ട്. ക്യാമറയിൽ പതിയാതിരിക്കാൻ മുൻപിലും പിറകിലുമുള്ള നമ്പർ പ്ലേറ്റുകളാണ് ഈ വിധം മറച്ചു വരുന്നത്. പീരുമേട് എം.വി.ഐ.യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.