കുമളി:ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുനതിന് ജില്ലയിലെ വിവിധ സ്വതന്ത്ര കർഷക സംഘടനകളുടെയും മത സാമുദായിക സംഘടനകളുടെയും കൂട്ടായ്മ ഇടുക്കിലാന്റ് ഫ്രീഡം മുവ്മെന്റ് കുമളി പഞ്ചായത്ത്തല രൂപീകരണ യോഗം നടന്നു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്തു.കുമളി സെന്റ് തോമസ് ഫെറോന വികാരി ഫാ.തോമസ് പൂവത്താനികുന്നേൽ,ഇൻഫാം താലൂക്ക് ഡയറക്ടർ ഫാ.തോമസ്‌ തെക്കേമുറി, സെന്റ് പിറ്റേഴ്‌സ് മർത്തോമ്മ ചർച്ച് വികാരി ഫാ.വിജോയ് മാമൻ, മൗലവി മുജീബ് റഹ്മാൻ, എസ്.എൻ.സി.പി.ശാഖാ സെക്രട്ടറി വി.കെ. ദിവാകരൻ, എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് സി.കെ. മോഹനൻ പിള്ള,വിവിധ സംഘടനാ ഭാരവാഹികളായ ജയശീലൻ, ഡെഡി പുന്നൻ,വർക്കി ഏലിയാസ്, റജിവർഗീസ്, കൊച്ചുമോൻ കാരയ്ക്കാട് തുടങ്ങി വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു.