aswin
അശ്വിൻ.ബി

തൊടുപുഴ: നെതർലാൻഡ്‌സ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ന്യൂനതകൾ ബോധ്യപ്പെടുത്തിയതിന് തൊടുപുഴ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ആദ്യവർഷ ബി ടെക് സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയായ അശ്വിൻ ബി.യെ നെതർലെൻഡ് സർക്കാർ അനുമോദിച്ചു. ഇത്സംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം അശ്വിന് ലഭിച്ചു. വെബ്‌സൈറ്റിലെ ന്യൂനതകൾ കണ്ടുപിടിക്കാൻ നെതർലെൻഡ് സർക്കാർ നൽകിയ നിർദ്ദേശമനുസരിച്ചാണ് അശ്വിൻ ഈ ഉദ്യമത്തിൽ ഏർപ്പെട്ടത്.ആര്യനാട് മുരുകൻ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനായ ബിജുവിന്റെയും കാട്ടാക്കട ഉത്തരംകോട് ഗവ.എച്ച്. എസ് എസിലെ അധ്യാപികയായ ആശയുടെയും മൂത്ത മകനാണ് അശ്വിൻ.സൈബർ രംഗത്തുള്ള താത്പര്യം മൂലമാണ് തൊടുപുഴ എൻജിനിയറിങ് കോളേജിലെ സൈബർ സെക്യൂരിറ്റി ഡിപ്പാർട്‌മെന്റിൽ ബിടെകിന് ചേർന്നത്.