തൊടുപുഴ: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കിയ പ്രതിയെ തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. കൊല്ലം അലയമൺ കരിക്കോൺ പുത്തൻവിള വീട്ടിൽ എൽ.എസ്. ശ്രീലാലിനെയാണ് (23) പോക്‌സോ നിയമം പ്രകാരം അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടാണ് പ്രതി നഗ്ന ഫോട്ടോകൾ കൈക്കലാക്കിയത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.