പീരുമേട്: കെ.എസ്.റ്റി.എ. ഉപജില്ല സമ്മേളനം വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. കെ.എ ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് കെ.ജെ. ഉദ്ഘാടനം ചെയ്തു .ബിനു മോൻ കെ.എ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം രമേഷ് , പി.ആർ ബിന്ദു ,എൽ ശങ്കിലി, എസ് ദുരൈരാജ്, .പി പുഷ്പരാജൻ, ജയകുമാർ എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളായി സുനിൽ അലക്‌സാണ്ടർ (പ്രസിഡന്റ്) , അനീഷ് തങ്കപ്പൻ(സെക്രട്ടറി) , ഷാൻ ലാൽ (ട്രഷറാർ)എന്നിവരെ തിരഞ്ഞെടുത്തു.