പീരുമേട്: തോട്ടം വ്യവസായം വൻ പ്രതിസന്ധിയെ നേരിടുകയാണെന്നും, നാണ്യവിളകളുടെ വിലക്കുറവ് കർഷകരെയും തൊഴിലാളികളെയും ദുരിതത്തിലാക്കിയിരിക്കുകയാണെന്നും എസ്. കെ ആനന്ദൻ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ അഭിപ്രായപ്പെട്ടു. തോട്ടം വ്യവസായം സംരക്ഷിക്കപ്പെടണമെന്നും തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ സാഹചരളവും ശമ്പളവും ലഭിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.എ.ഐ.ടി.യു.സി.ജില്ലാ സെക്രട്ടറി പി.മുത്തുപാണ്ടി സെമിനാർ ഉദ്ഘാടനം ചെയ്തു . വാഴൂർസോമൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പ്ലാനിംഗ് ബോർഡംഗം കെ. രവിരാമൻ വിഷയാവതരണം നടത്തി. വിവിധ യൂണിയൻ നേതാക്കളായ ഇ.എം ആഗസ്തി, ബി.വിജയൻ ,പി.എസ്. ഹരിഹരൻ ,വി.കെ.ബാബുക്കുട്ടി, ആർ വിനോദ്, എം. ആന്റണി, എ.വാവച്ചൻ, വി.ആർ ബാലകൃഷ്ണൻ ,ടി.ആർ. ശശിധരൻ എന്നിവർ സംസാരിച്ചു.