mathew

തൊടുപുഴ:ജെ സി ഐ തൊടുപുഴ ഗോൾഡൻ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടന്നു. കാഡ്‌സ് വില്ലേജ് സ്‌ക്വയർ ഹാളിൽ നടന്ന പരിപാടി അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് റിന്റോ ചാണ്ടി, സോൺ കോർഡിനേറ്റർ ജോൺ പി .ഡി, തൊടുപുഴ ഗോൾഡൻജേസി മുൻ പ്രസിഡന്റ് രാംകുമാർ, പ്രോഗ്രാം കോർഡിനേറ്റർ എൻ.ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി അഭിജിത്ത് പരമേശ്വർ (പ്രസിഡന്റ്), നിവേദ് ശ്യാം (സെക്രട്ടറി), ബിനീഷ് എസ് നായർ (ട്രഷറർ), ചിത്ര അരുൺ (വനിതാ ചെയർപേഴ്‌സൺ ), ഹരിനാരായണൻ ആനന്ദ് (ജെ. ജെ. ചെയർമാൻ) തുടങ്ങിയവർ സ്ഥാനം ഏറ്റെടുത്തു.