 
തൊടുപുഴ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും, കാർഷിക വിഭവങ്ങളുടെ വില ഇടിവിലും പ്രധിഷേധിച്ച് സി.എം.പി തൊടുപുഴ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സായ്ഹ്ന ധർണ നടത്തി. ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ കുര്യൻ, അനീഷ് ചേനക്കര, എൽ, രാജൻ, ബിജുവിശ്വനാ ഥൻ ,റ്റി.എ.അനുരാജ്, ശിൽപാ രാജൻ, ആലീസ് മാത്യു, റ്റി.ജി ബി ജൂ എന്നിവർ സംസാരിച്ചു.