ഉടുമ്പന്നരർ: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ പുതിയ ചാപ്ടറായ ലയൺസ് ക്ലബ് ഉടുമ്പന്നൂർ ടൗൺ ഉദ്ഘാടനം ചെയ്തു . ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ .ജോസഫ് മനോജ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു .ഡീൻ കുര്യാക്കോസ് എം.പി , പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് എന്നിവർ വിവിധ സർവീസ് പ്രൊജക്ടുകൾ ഉദ്ഘാടനം ചെയ്തു . കെ ഫ്രാൻസിസ് , അരുൺ കെ ആന്റണി, തോമസ് വടക്കേക്കര, ഡോ.പ്രേംകുമാർ കാവാലം, റോയ് വർഗീസ്, രാജൻ നമ്പൂതിരി, വി അമർനാഥ്, ടി. ജി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.