തൊടുപുഴ: ഉടുമ്പന്നൂരിൽ കൃഷിയിടത്തിൽ നിന്ന് മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി. ഇടമറുക് പേനാട്ടു കളപ്പുരയ്ക്കൽ സജിയുടെ പറനമ്പിൽ നിന്നാണ് ഞായറാഴ്ച രണ്ട് മണിയോടെ പാമ്പുകളെ പിടികൂടിയത്. കന്നാരത്തോട്ടം വെട്ടിത്തെളിക്കുന്നതിനിടെയാണ്
ഇവയിൽ ഒന്നിനെ മാളത്തിൽ കണ്ടെത്തുന്നത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയതിനിടയിലാണ് മറ്റു രണ്ടെണ്ണത്തിനെ കൂടി കണ്ടെത്തുന്നത്. ഓരോന്നും പത്തിനും പതിനഞ്ചിനുമിടയിൽകിലോ തൂക്കവും ഏകദേശം നാലു മീറ്റർ നിളവും ഉണ്ടായിരുന്നു. നാട്ടുകാരടക്കമുള്ളവരുടെ നേതൃത്വത്തിൽ പിടികൂടിയ ഇവയെ വേളൂർ വനമേഖലയിൽ തുറന്നു വിട്ടു.