sabu

പീരുമേട്:സി.പി.എം പീരുമേട് ഏരിയാ കമ്മിറ്റി സെക്രട്ടറിയായി എസ്.സാബുവിനെ തെരഞ്ഞെടുത്തു. സാബു നിലവിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിക്കുകയാണ്.കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത ജി. വിജയാനന്ദ് അനാരോഗ്യത്തെ തുടർന്ന് അവധിയെടുത്ത് ചികിത്സയിലാണ്. എൻ. സദാനന്ദൻ ആക്ടിങ്ങ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. വണ്ടിപ്പെരിയാർ പി.ആർ. സെന്ററിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ ജില്ലാസെക്രട്ടറി സി.വി. വർഗ്ഗീസ്, സെകട്ടറിയേറ്റ് അംഗം ആർ.തിലകൻ എന്നിവർ പങ്കെടുത്തു. ഏരിയാ കമ്മിറ്റി അംഗം എം. തങ്കദുരൈ അദ്ധ്യക്ഷനായിരുന്നു.