കുമളി: പീരമേട് വനിതാ സംഘം യൂണിയന്റെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് നടത്തി. യൂണിയൻ സെക്രട്ടറി കെ.പി.ബിനു ഉദ്ഘാടനം ചെയ്തു എക്‌സൈസ് ഇൻസ്‌പെക്ടർസാബു ലാൽ ക്ലാസെടുത്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ അമ്പിളി സുകുമാരൻ അദ്ധ്യക്ഷയായിരുന്നു. വനിത യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ, വനിതാ സംഘം കൗൺസിൽ അംഗങ്ങളായ സിന്ധു വിനോദ് ,ജയശ്രീ രതീഷ്, ലൈജു സിദ്ധാർത്ഥ എന്നിവർ പ്രസംഗിച്ചു..