തൊടുപുഴ/മൂലമറ്റം: രക്തസാക്ഷി കെ എസ് കൃഷ്ണപിള്ളയുടെ 73ാമത് രക്തസാക്ഷി ദിനാചരണം സി.പി.ഐയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
തൊടുപുഴ, മൂലമറ്റം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി കെ .രാജൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗൺസിലംഗം പി പി ജോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സലിംകുമാർ,സംസ്ഥാന കൗൺസിൽ അംഗം കെ. കെ.ശിവരാമൻ,മാത്യൂ വർഗീസ്,മുഹമ്മദ് അഫ്‌സൽ,ഇ കെ അജിനാസ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ് സ്വാഗതവും അഡ്വ. എബി .ഡി കോലോത്ത് നന്ദിയും പറഞ്ഞു.
മൂലമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയത്തൂർ മുസ്ലിം പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കാഞ്ഞാർ ടൗൺ ചുറ്റി സമ്മേളന വേദിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പി .എം തോമസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.. സംസ്ഥാന കൗൺസിലംഗങ്ങളായ കെ .കെ ശിവരാമൻ,ജോസ് ഫിലിപ്പ്,ജില്ലാ കൗൺസിലംഗം എ. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.