
പഴയരിക്കണ്ടം : പഴയരിക്കണ്ടം എസ്.എൻ.ഡി.പി ശാഖയിലെ ഗുരുജ്യോതി കുടുംബയോഗം ബാബു വാഴയിലിന്റെ വസ്തിയിൽ നടന്നു. ശാഖാമുൻ പ്രസിഡന്റ് ഗോപിനാഥ് വള്ളാടി യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗ ജ്വാല, തൊടുപുഴയൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന നേതൃത്വ പരിശീലന ക്ലാസ് എന്നിവയെപ്പറ്റി ശാഖാ പ്രസിഡന്റ് ജയൻ കൊല്ലംപറമ്പിൽ സംസാരിച്ചു. വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ മോഹനൻ , രാജൻ കീരിയാനി എന്നിവർ സംസാരിച്ചു. കൺവീനർ സുശീല വലിയവിള നന്ദി അർപ്പിച്ചു.