തൊടുപുഴ : ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനയും മതേതരമൂല്യങ്ങളും ഇല്ലാതാക്കി ഏക സിവിൽകോഡ് കൊണ്ടുവരാനുള്ള നീക്കമെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കെ. എസ്. കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 52 ശതമാനം ആളുകൾ വരെ പട്ടിണി കിടക്കുമ്പോൾ ഇടതുസർക്കാർ സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ ചേർത്തുപിടിച്ച് ലോകത്തിന് മാതൃകയായ കേരള മോഡൽ വികസനത്തിലൂടെ അതിദരിദ്രരില്ലാത്ത നാടാക്കി സംസ്ഥാനത്തെ മാറ്റുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, എം.എം. മാത്യു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ പ്രകടനം നടന്നു. കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകവും അരങ്ങേറി.