തൊടുപുഴ: വിശ്രുത ഇംഗ്ലീഷ് സാഹിത്യകാരൻ ടി.എസ് എലിയറ്റിന്റെ വിഖ്യാതമായ 'ദി വെയ്‌സ്റ്റ് ലാൻഡ്' എന്ന കാവ്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച ഏകദിന സിമ്പോസിയം ചലച്ചിത്രകാരനും സാഹിത്യ വിമർശകനുമായ ബി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 1922-ൽ പ്രസിദ്ധീകൃതമായ ഈ കൃതി ലോകസാഹിത്യത്തിൽ ആധുനികതയുടെ അരങ്ങേറ്റമായാണ് അറിയപ്പെടുന്നത്. ഉച്ചകഴിഞ്ഞു വെയ്‌സ്റ്റ് ലാൻഡ് അടിസ്ഥാനമാക്കി അദ്ധ്യാപകനായ ഡോ. ജോർജ് സെബാസ്റ്റിയൻ രചനയും സംവിധാനവും നിർവഹിച്ച നാടകം രണ്ടാംവർഷ രണ്ടാ വർഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾചേർന്ന് അവതരിപ്പിച്ചു.