കഞ്ഞിക്കുഴി: ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വോളണ്ടിയേഴ്‌സും അദ്ധാപകരും ചെങ്കുളം മേഴ്‌സി ഹോമിലെ അന്തേവാസികളെ സന്ദർശിച്ചു. നൂറിൽപരം കുട്ടികൾക്കും പ്രായമുള്ളവർക്കും ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളും കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നുമായി സമാഹരിച്ച വസ്തുക്കളും സാമ്പത്തിക സഹായവും രക്ഷാധികാരി ബ്രദർ മാത്യു മാനുവലിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഖിൽ കെ.എസ് കൈമാറി. എൻ.എസ്.എസ് വോളണ്ടിയർമാരോടൊപ്പം അദ്ധ്യാപകരായ ദേവദാസ് എൻ.കെ, ഷാജി എ.വി,​ പ്രകാശ് ടി.കെ,​ പ്രവീൺ കെ. മോഹൻ,​ ശ്രീകല പി.കെ,​ എൻ.എസ്.എസ് ലീഡർമാരായ ദക്ഷേഷ് എസ്.എ, ആദിത്യൻ ബിനു, വിസ്മയ വിശ്വംഭരൻ, നിഖിത ബ്ലസൻ എന്നിവർ പങ്കെടുത്തു.