car
ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച കാർവണ്ടിപ്പെരിയാറിൽവച്ച് തീപിടിച്ച് കത്തി നശിച്ചപ്പോൾ

വണ്ടിപ്പെരിയാർ : ആന്ധ്രയിൽ നിന്നും ശബരിമലയ്ക്ക് വന്ന തീർത്ഥാടകർ സഞ്ചരിച്ച വാഹനം യാത്രയ്ക്കിടെ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ദേശിയപാത183 ൽ വണ്ടിപ്പെരിയാറിന് സമീപമായിരുന്നു സംഭവം.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നെത്തിയ അഞ്ചംഗ തീർത്ഥാടകരാണ്
കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. അപകട സാദ്ധ്യത തോന്നിയപ്പോൾതന്നെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പീരുമേട്ടിൽ നിന്നു ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി ചേർന്നു.വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. തീപിടിച്ച വാഹനം മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.