
അരിക്കുഴ: ജെ.സി.ഐ അരിക്കുഴ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും അരികുഴ ജേസീ ഭവനിൽ നടത്തി.പുതിയ പ്രസിഡന്റായി അഖിൽ സുഭാഷ് ചുമതലയേറ്റു.മുൻ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.കുടുംബസംഗമത്തിന്റെ ഉദ്ഘാടനം സോൺ വൈസ് പ്രസിഡന്റ് എബി ജെയിംസ് നിർവ്വഹിച്ചു.യുവാക്കൾക്ക് വേണ്ടി നടത്തുന്ന സ്‌കിൽഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം അരുൺ ജോസ് നിർവഹിച്ചു.അജോ ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ബാബു പള്ളിപ്പാട്ട്,സെക്രട്ടറി സുജിത്ത് സണ്ണി എന്നിവർ പ്രസംഗിച്ചു.ജെ. സി. ഐ. അരിക്കുഴ മുൻ പ്രസിഡന്റുമാരായ സുരേഷ് ബാബു, പ്രീതിമാൻ എം.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.