അടിമാലി: വൈസ് മെൻ ക്ലബ് , സെന്റ് ജൂഡ് ടൗൺ ചർച്ച്, അടിമാലി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.മന്ത്രി റോഷി അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനിത സജി
അദ്ധ്യക്ഷത വഹിച്ചു.പാലാമാർ സ്ലീവാ മെഡിസിറ്റി യിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ക്യാമ്പിന് നേതൃത്വം നൽകി. .
സെന്റ് ജൂഡ് പള്ളി വികാരിഫാ. ജോസഫ് കൊച്ചുകുന്നേൽ, അഡ്വ. ബാബു ജോർജ്, വൈസ് മെൻ ക്ലബ് പ്രസിഡന്റ് തോമസ് മാടവന, അടിമാലി ക്ലബ്ബ് പ്രസിഡന്റ് ജോബി കെ.ജോസഫ് , സെക്രട്ടറി ജേക്കബ് പോൾ പുല്ലൻ, വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ വി.സി. ജോൺസൻ, ക്യാമ്പ് ചെയർമാർ ഡോ.എ.സി ജോസഫ്, ജനറൽ കൺവീനർ സി.വി.രാജൻ ചെങ്ങാങ്കൽ, കെ.ജെ ജെയിംസ്, കെ.എൻ ദിവാകരൻ, വർഗീസ് പീറ്റർ കാക്കനാട്ട്, ബിജു ലോട്ടസ് തുടങ്ങിയവർ നേതൃത്വം നൽകി.