അടിമാലി : എസ്എൻഡിപി യോഗം മുള്ളരികൂടി ശാഖയുടെ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമവും പഠന ക്ലാസും നടന്നു.ശാഖാ പ്രസിഡന്റ് മനീഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്' എസ്.കിഷോർ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി അരുൺ കല്ലംപള്ളിൽ സ്വാഗതം പറഞ്ഞു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് കമലകുമാരി ബാബു മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബാബുലാൽ സംഘടനാ സന്ദേശം നൽകി . യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി.രമേശ് ക്ലാസ് നയിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർമാരായ ഷിജൻ ദേവിയാർ, ശരത്ത് മോഹനൻ , വനിതാസംഘം യൂണിയൻ കൗൺസിലർമാരായ ഷൈല മണി, ലളിതാ ശിവൻ, ശാഖാ വൈസ് പ്രസിഡന്റ് രാജീവ് തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.