നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ കല്ലാർ ശാഖയിലെ ഗുരുശക്തി കുടുംബയോഗം ചെയർമാൻ പി.എസ്. പൊന്നുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർമാൻ എം.എസ്. രാജുവിന്റെ വീട്ടിൽ നടന്നു. യൂണിയൻ കൗൺസിലർ ജയൻ കല്ലാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.എസ്. രാജു സ്വാഗതവും കൺവീനർ നന്ദു കണിയാംപറപ്പിൽ നന്ദിയും പറഞ്ഞു. യൂണിയൻ 2022 സംഘടനാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ശാഖയെയും കുടുംബയോഗങ്ങളെയും പ്രവർത്തനസജ്ജമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു. യോഗത്തിൽ ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.കെ. രാജു,​ വനിതാ സംഘം കമ്മിറ്റിയംഗങ്ങളായ ഇന്ദിരാ ശശി,​ അനിതാ സുരേഷ് എന്നിവർ സംസാരിച്ചു.