തൊടുപുഴ: ഐ.എ.എം.ഇ സെൻട്രൽസോൺ 'ആർട്ടോറിയം 2022' എന്നപേരിൽനടത്തിയ ഈവർഷത്തെ സി.ബി.എസ്.ഇ ജില്ലാതലകലോത്സവത്തിൽ പെരുമ്പിള്ളിച്ചിറ അൽഅസ്ഹർ പബ്ലിക്‌സ്‌കൂൾ ഉജ്ജ്വലനേട്ടം കൈവരിച്ചു. ഐ.എ.എം.ഇസെൻട്രൽസോൺ ചെയർമാൻഹാജികെ.എം മൂസ പതാക ഉയർത്തി ആരംഭംകുറിച്ച കലോത്സവംഅഡ്വ.ഡീൻ കുര്യക്കോസ്എം.പി ഉദ്ഘാടനംചെയ്തു.

196 വിവിധയിനംമത്സരങ്ങളിൽനിന്നുംആർട്ടോറിയം 2022 ത്തിൽ അൽ അസ്ഹർസ്‌കൂൾ സെക്കൻഡ് റണ്ണറപ്പ്‌നേടിയെടുത്തു . ആകെ 1214 പോയിന്റുകൾകരസ്ഥമാക്കിയാണ്ഈനേട്ടംകൈവരിച്ചത്.

1500 ഓളംവിദ്യാർഥികൾമാറ്റുരച്ച മത്സരത്തിൽ മികച്ചവിജയം നേടിയ എല്ലാമത്സരാർഥികളെയും അൽഅസ്ഹർഗ്രൂപ്പ് ഓഫ്ഇൻസ്റ്റിറ്റിറ്റൂഷൻസ്‌ ചെയർമാൻഹാജി കെ.എം. മൂസ , മാനേജിംഗ് ഡയറക്ടർ കെ. എം. മിജാസ്, പ്രിൻസിപ്പൽ നൗഷാദ്കാസിം, ഫെസ്റ്റ് ടീം മാനേജർ ലൈല എം.എ, അദ്ധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾഎന്നിവർ ചേർന്ന് അഭിനന്ദിച്ചു.