aadharikkal
ക്ഷീര കർഷകനെ ആദരിക്കൽ

അമയപ്ര:മികച്ച ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഷൈൻ കെ.ബിയെ അമയപ്ര ക്ഷീരസംഘംആദരിച്ചു. ഇതോടൊപ്പം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണ സംഘംതല ഉദ്ഘാടനവും നടന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പദ്ധതി വിശദീകരണം ക്ഷീര വികസന ഓഫീസർ സുധീഷ് എം.പി.നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആൻസി സോജൻ ,ജിജിസുരേന്ദ്രൻ , നൈസിഡെനിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോൺസൺ കുര്യൻ, രമ്യ അനീഷ്,ശ്രീമോൾഷിജു, ഡയറി ഫാം ഇൻസ്ട്രക്ടർ കാതറീൻ സാറാ ജോർജ് , മിൽമ സൂപ്പർവൈസർ അൻസു എന്നിവർ പ്രസംഗിച്ചു.
പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ക്ഷീര സംഘത്തിലെ അംഗങ്ങളുടെ കുട്ടികളെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.അമയപ്ര ക്ഷീരസംഘം പ്രസിഡന്റ് രാമചന്ദ്രൻ സ്വാഗതവും സംഘം സെക്രട്ടറി സാജു കുര്യാക്കോസ് നന്ദിയും പറഞ്ഞു. മികച്ച ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഷൈൻ കെ.ബിയ്ക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ പുരസ്കാരം നൽകി ആദരിക്കുന്നു