മണക്കാട് :'ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണം' പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ അരിക്കുഴ ഫാമിൽ നിന്നും എത്തിയിട്ടുള്ള ഗുണമേന്മയുള്ള മാവ് (10 എണ്ണം), സപ്പോട്ട (10 എണ്ണം) എന്നിവയുടെ ഗ്രാഫ്ട് തൈകളും, പേര (155 എണ്ണം), ചെറി (45 എണ്ണം), കറിനാരകം (100 എണ്ണം) എന്നിവയുടെ ലെയർ തൈകളും, പ്ലാവ് (18 എണ്ണം), റംബൂട്ടാൻ (25 എണ്ണം) എന്നിവയുടെ ബഡ്ഡ് തൈകളും, മുരിങ്ങ, ചാമ്പ, മുള്ളാത്ത എന്നിവയുടെ സാധാരണ തൈകളും കൃഷിഭവനിൽ നിന്നും ഇന്ന് മുതൽ ലഭ്യമാണ്.

തൈകൾ ആവശ്യമുള്ള കർഷകർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം, ആധാർ കാർഡ്, കരമടച്ച രസീത്, എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനിൽ എത്തിച്ചേരണം.ഗ്രാഫ്ട്/ലെയർ/ബഡ്ഡ് തൈകൾക്ക് വിലയുടെ 25 ശതമാനം കൃഷിഭവനിൽ അടയ്‌ക്കേണ്ടതാണ്. മറ്റ് തൈകൾ സൗജന്യമായി ലഭിക്കുന്നതാണെന്ന് കൃഷിഓഫീസർ അറിയിച്ചു.