തൊടുപുഴ: ജില്ലയിൽ പന്നിപ്പനി വ്യാപകമാകുന്നമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് ശാസ്ത്രീയമായ സമീപനം സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. രോഗപ്രതിരോധനത്തിന്റെ ഭാഗമായി നൂറ് കണക്കിന് പന്നികളെ ശാസ്ത്രീയമായ പരിശോധനകളില്ലാതെ കൊന്നൊടുക്കുന്നത് ഈ മേഖലയിൽ ഉപജീവനം കണ്ടെത്തുന്ന നിരവധി തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഭാരിച്ച സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കും. ഭൂരിഭാഗം ഫാമുകളും ബാങ്ക് വായ്പയും മറ്റ് കടബാദ്ധ്യതയുമായാണ് മുന്നോട്ട് പോകുന്നത്. ഇക്കാരണത്താൽ ഉടമസ്ഥർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ഫാമുകൾ തമ്മിലുള്ള ദൂരപരിധി നിശ്ചയിച്ച് പന്നികളെ കൊല്ലുന്ന കാര്യത്തിൽ പക്ഷപാതപരമായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് പല സ്ഥലങ്ങലിൽ നിന്നും പരാതി ഉയരുന്നതിനാൽ ഇക്കാര്യത്തിൽ നീതിപൂർവ്വമായ സമീപനം ഉറപ്പുവരുത്തണമെന്ന് ജില്ലാകളക്ടർക്ക് നൽകിയ കത്തിൽ എം.പി ആവശ്യപ്പെട്ടു