തൊടുപുഴ : നഗരസഭ കേരളോത്സവം2022 ന് തുടക്കമായി.രണ്ട് ദിവസങ്ങളായി സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ മത്സരം മുനിസിപ്പൽ ചെയർമാൻ സനിഷ് ജോർജ് ഉദ്ഘാടനം ചെയ്തതോടെയാണ് കേരളോത്സവത്തിന് തുടക്കം കുറിച്ചത്. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപക് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി .എസ് രാജൻ ,മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പദ്മകുമാർ, കൗൺസിലർ ജിതേഷ്, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് രാജ്, സോക്കർ സ്‌കൂൾ ഡയറക്ടർ പി.എ. സലിംകുട്ടി, യുവജന ക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ ഷിജി ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.