തൊടുപുഴ:മോട്ടോർ വാഹന വകുപ്പ് ഇടുക്കി റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസുകൾ സംയുക്തമായി ഡിസംബർ 16 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ചെറുതോണി ടൗൺ ഹാളിൽ 'വാഹനീയം2022 പരാതി പരിഹാര അദാലത്ത് നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. അദാലത്തിൽ തൊടുപുഴ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്ന പരാതികൾ ഓഫീസിൽ നേരിട്ട് ഹാജരായി ഡിസംബർ 9 ന് മുൻപായി തൊടുപുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അദാലത്തിൽ വകുപ്പ് മന്ത്രി നേരിൽ കേസ് തീർപ്പ് കൽപ്പിക്കും.നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാകാത്ത ഫയലുകൾ മുതലായവ ഇതോടൊപ്പം പരിഗണിക്കുന്നതാണ്. കൂടാതെ ഉടമ കൈപ്പറ്റാതെ ഓഫീസിൽ മടങ്ങി വന്നിട്ടുള്ള ആർ.സി ബുക്കുകൾ, ലൈസൻസുകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുമായി വന്നാൽ വേണ്ട മാറ്റങ്ങൾ വരുത്തി നൽകുന്നതാണ്. ഫോൺ: 04862-225564