തൊടുപുഴ: സംസ്‌കൃത ദിനാഘോഷം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയെ കുറിച്ച് രചിച്ച സംസ്‌കൃത ഗാനത്തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. മുൻ സംസ്‌കൃത അദ്ധ്യാപകര മന്ത്രി ചടങ്ങിൽ ആദരിച്ചു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത സ്‌പെഷ്യൽ ഓഫീസറായി വിരമിച്ച ഡോ. സുനിധിദേവി സംസ്‌കൃതദിന സന്ദേശം നൽകി. ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ബിന്ദു , സംസ്‌കൃത അക്കാദമി കൗൺസിൽ സെക്രട്ടറി എസ്. ശ്രീകുമാർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകാലാശാല പ്രൊഫസർ ഡോ. ഫ്രാൻസിസ് എ. പി. അറയ്ക്കൽ, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീലത ഇ.എസ്, സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ടി. എൽ, സംസ്‌കൃത അക്കാദമിക് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് സജി മാത്യു, സെക്രട്ടറി മിനിമോൾ ആർ, പി.ടി.എ പ്രസിഡന്റുമാരായ ബിജു ജോർജ്, റോയി തോമസ് എന്നിവർ സംസാരിച്ചു.