elapara

ഏലപ്പാറ: ഏലപ്പാറ, വാഗമൺ ടൗൺ വികസനത്തിനായി സർവ്വകക്ഷി യോഗം ചേർന്നു. വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതിനുതകുന്ന മാസ്റ്റർ പ്ലാൻ തയാറാക്കി വിശദമായ ചർച്ചകൾ നടത്തി പ്രവാർത്തികമാക്കണമെന്നും എം എൽ എ പറഞ്ഞു. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി വളർന്നുവരുന്ന വാഗമണ്ണിൽ വികസനം ഉണ്ടാകണമെന്നും വികസന കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ഏലപ്പാറയിലെ വ്യാപര സ്ഥാപനങ്ങൾ നാടിന്റെ വികസനത്തിന് തടസം നിൽക്കുകയില്ലെന്നും മികച്ച മാസ്റ്റർ പ്ലാൻ തയാറാക്കി നാടിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്നും വ്യാപാരി വ്യവസായി പ്രതിനിധികൾ പറഞ്ഞു.പരമാവധി ആളുകളെ ഉപദ്രവിക്കാതെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും അനധികൃതമായ കെട്ടിടങ്ങളും ഷെഡുകളും പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കണമെന്നും വാഴൂർ സോമൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ,വ്യാപാരി വ്യവസായികൾ, വിവിധ രാഷ്ട്രിയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.