തൊടുപുഴ: മോട്ടോർ വാഹന വകുപ്പും കേരളകൗമുദിയും സംയുക്തമായി ഇന്ന് കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ നടത്തും. രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസർ ഉദ്ഘാടനം ചെയ്യും. എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷിബു വി.എസ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആമുഖപ്രഭാഷണം നടത്തും. പഞ്ചായത്ത് മെമ്പർ ഉഷ രാജശേഖരൻ, പി.ടി.എ പ്രസിഡന്റ് എം.ജി. ജയകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തും. തൊടുപുഴ എം.വി.ഐ കെ.കെ. ചന്ദ്രലാൽ മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ എ.എം.വി.ഐ പി.കെ. ബാബു ക്ലാസ് നയിക്കും. ഹെഡ്മാസ്റ്റർ എസ്. സാവിൻ സ്വാഗതവും സ്‌കൂൾ സ്റ്റുഡന്റ്സ് ചെയർപേഴ്സൺ ദേവനന്ദ ബിനു നന്ദിയും പറയും.