sfi
തിരഞ്ഞടുപ്പ് വിജയത്തിന് ശേഷം എസ്.എഫ്.ഐ തൊടുപുഴയിൽ സംഘടിപ്പിച്ച പ്രകടനം

തൊടുപുഴ: എം.ജി സർവകലാശാലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐയ്ക്ക് മികച്ച വിജയം. ആകെ തിരഞ്ഞെടുപ്പ് നടന്ന 26 കോളേജുകളിലെ 22 യൂണിയനുകളും സ്വന്തമാക്കിയതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. അതേസമയം മൂന്നാം തവണയും മുരിക്കാശ്ശേരി പാവനാത്മ കോളേജ് കെ.എസ്.യു നിലനിറുത്തി. നെടുങ്കണ്ടം എം.ഇ.എസ് കോളേജും അടിമാലി എം.ബി കോളേജും രാജമുടി മാർ സ്ലീവാ കോളേജും എസ്.എഫ്‌.ഐയിൽ നിന്ന് കെ.എസ്.യു തിരിച്ചു പിടിച്ചതായി അവകാശപ്പെട്ടു. കെ.എസ്.യു കഴിഞ്ഞ തവണ വിജയിച്ച കട്ടപ്പന ജെ.പി.എം കോളേജ് തിരിച്ചു പിടിച്ചതായി എസ്.എഫ്.ഐ പറഞ്ഞു. വിജയത്തെ തുടർന്ന് തൊടുപുഴ നഗരത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.