
വെള്ളിയാമറ്റം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയടേയും വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതിയടേയും നേതൃത്വത്തിൽ സ്ത്രീധന നിരോധന ദിനാചരണവും നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.പരിപാടി ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അദ്ധ്യക്ഷത വഹിച്ചു.കില റിസോർസ് പേഴ്‌സൻ ശാലിനി ബിജു വിഷയാവാതരണം നടത്തി.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാജു കുട്ടപ്പൻ, മെമ്പർമാരായ കബീർ കാസീം,ഷേർളി സെബാസ്റ്റ്യൻ,രാജു ചന്ദ്രശേഖരൻ, രേഖ പുഷ്പരാജൻ,ലളിതമ്മ വിശ്വനാഥൻ,പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ പി എ,ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദു പി എ,അഡ്വ: എബിനൈസർ, ഊരുമൂപ്പന്മാർ,അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ, ഹരിത കർമ്മ സേനാ അംഗങ്ങൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.