തൊടുപുഴ : ശബരിമല തീർത്ഥാടകർക്കായി തൊടുപുഴയിൽ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഇന്നു മുതൽ തുടങ്ങുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. വൈകിട്ട് ഏഴിന് ഡിപ്പോയിൽ നിന്നും ബസ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം എത്തും. ഏഴരയ്ക്ക് ബസ് ഇവിടെ നിന്ന് പുറപ്പെടും. ബസിന്റെ ഫ്ലാഗ് ഓഫ് പി.ജെ ജോസഫ് എം.എൽ.എ നിർവഹിക്കും.