തൊടുപുഴ: ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന വെയിറ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സീനിയർ ജൂനിയർ യൂത്ത് ഇന്റർ ക്ലബ് എന്നീ ഇനങ്ങളിലായി പുരുഷ വനിതാ കായികതാരങ്ങൾ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ 1338 പോയിന്റ് നേടി തൃശ്ശൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി.കോഴിക്കോട് ജില്ല 1207 പോയന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സമാപന ചടങ്ങിൽ വെയിറ്റ് ലിഫ്ടിംഗ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ബാലകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ്, കെ. ശ്രീനാഥ്, ന്യൂമാൻ കോളേജ് ബർസാർ ഫാ. ബെൻസൺ എൻ ആന്റണി എന്നിവർ വിജയികൾക്കുള്ള മെഡലുകളും ട്രോഫിയും വിതരണം ചെയ്തു. ചടങ്ങിൽ ന്യൂമൻ കോളേജ് കായിക വിഭാഗം മേധാവി എബിൻ വിൽസൺ സ്വാഗതവും സംസ്ഥാന ട്രഷറർ രതീഷ് കുമാർ നന്ദിയും പറഞ്ഞു.