അടിമാലി: യാക്കോബായ സഭാ ഹൈറേഞ്ച് മേഖലയുടെ 22ാമത് സുവിശേഷയോഗവും സംഗീത വിരുന്നും ഇന്ന് മുതൽ ഞായറാഴ്ച വരെ അടിമാലിയിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി ഒൻപതു വരെയാണ് സുവിശേഷയോഗവും സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുള്ളത്. അടിമാലി സെന്റ് പീറ്റേഴ്‌സ് മൗണ്ട് സെഹിയോൻ അരമന ഗ്രൗണ്ടിൽ നടക്കുന്ന യോഗം വ്യാഴാഴ്ച വൈകിട്ട് 5.30ന് ആരംഭിക്കും.6.30ന് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തീമോസ് ഉദ്ഘാടനം ചെയ്യും. സമാപനദിനമായ ഞായറാഴ്ച വൈകിട്ട് ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവഅനുഗ്രഹപ്രഭാഷണം നടത്തും. സുവിശേഷ പ്രസംഗം റവ. ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ. സമാപന സന്ദേശം: ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്. തുടർന്ന് സമാപന പ്രാർത്ഥന.