കരിമണ്ണൂർ: പഞ്ചായത്ത് കേരളോത്സവം സാംസ്‌കാരിക റാലിയോടെ സമാപിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി അദ്ധ്യക്ഷത വഹിച്ചു. ഫാ. സ്റ്റാൻലി പുൽപ്രയിൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോൺ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ലതീഷ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, പഞ്ചായത്ത് സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സോണിയ ജോബിൻ, ദേവസ്യ ദേവസ്യ, മെമ്പർമാരായ ഷേർളി സെബാസ്റ്റ്യൻ, ബൈജു വറവുങ്കൽ,ബിബിൻ അഗസ്റ്റിൻ, സന്തോഷ് കുമാർ എം.എം.ജീസ് , ലിയോ കുന്നപ്പിള്ളിൽ, ആൻസി സിറിയക്ക്, റെജി ജോൺസൺ, റ്റെസി വിൽസൺ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.സദാനന്ദൻ, സി.ഡി.എസ് ചെയർപേഴ്‌സൺ പുഷ്പ വിജയൻ,യൂത്ത് കോർഡിനേറ്റർ മുഹമ്മദ് റോഷിൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൻ അക്കക്കാട്ട് സ്വാഗതവും സെക്രട്ടറി അഗസ്റ്റിൻ വി എ നന്ദിയും പറഞ്ഞു.