കട്ടപ്പന : ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലാ എയ്ഡ്‌സ് നിയന്ത്രണ വിഭാഗവും ജില്ലാ മെഡിക്കൽ ഓഫീസും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടി ഇന്ന് രാവിലെ 10.30 ന് കട്ടപ്പന മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വാഴൂർ സോമൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. രാവിലെ 9.40 ന് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് എയ്ഡ്‌സ് ദിനാചരണ സന്ദേശ റാലി ആരംഭിക്കും.പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപെഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ, ജില്ലാ മെഡിക്കൽ ഓഫീസർ മനോജ് എൽ., ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ.സെൻസി ബാബുരാജൻ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 5 ന് ഇടുക്കി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് എയ്ഡ്‌സ് ബോധവൽക്കരണ ദീപം തെളിയിക്കുമെന്ന് ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ബി. സെൻസി,ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ജോസ് ആഗസ്റ്റിൻ, ടി. ബി സെന്റർ കോർഡിനേറ്റർ ടി. കെ ബിന്ദു എന്നിവർ അറിയിച്ചു.