പീരുമേട് : ആധാരം എഴുത്തു സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിന്റെ ഭാഗമായി പീരുമേട്ടിൽ രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.
ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി ഉപേക്ഷിക്കുക, ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. പീരുമേട് സബ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടത്തിയ ധർണ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി ശശിമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ആർ .ദിനേശൻ,, സാലമ്മ വർഗീസ്, ടി. സെൽവൻ എന്നിവർ സംസാരിച്ചു.