പീരുമേട്: അയ്യപ്പ ഭക്തരുടേയും വിനോദ സഞ്ചാരികളുടേയും കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ 11 മണി യോടെയായിരുന്നു അപകടം.കൊട്ടാരക്കര -ദിണ്ഡുക്കൽ ദേശീയ പാതയിൽ വണ്ടിപ്പെരിയാറിന് സമീപത്താണ് അപകടം.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അയ്യപ്പഭക്തർ.അയ്യപ്പഭക്തരായ നാല് പേർക്കും വിനോദസഞ്ചാരികളായ രണ്ടു പേർക്കുമാണ് പരിക്കേറ്റത്.ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.വണ്ടിപ്പെരിയാർ 62 ആം മൈലിന് സമീപം ഇന്നലം വെളുപ്പിന് പോണ്ടിച്ചേരിയിൽ നിന്നും ശബരിമല ദർശനത്തിന് പോയ അയ്യപ്പഭക്തരുടെ വാഹനം വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി അപകടം സംഭവിച്ചിരുന്നു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയുന്നു.അയ്യപ്പഭക്തരെ മറ്റൊരു വാഹനത്തിൽ കയറ്റി ശബരിമല ദർശനത്തിനു അയച്ചു.കുമളി -മുണ്ടക്കയം റൂട്ടിൽ ദേശീയപാതയിൽ അപകടങ്ങൾ തൂടർ സംഭവങ്ങളാവുകയാണ്.ശബരിമല സീസൺ ആരംഭിച്ചതിന് ശേഷം ഇവിടെ 15ൽപരം വാഹനാപകടങ്ങളാണുണ്ടായിട്ടുളളത്.