തൊടുപുഴ: ഗുരുക്കന്മാരില്ലാതെ സ്വന്തമായി ഓടക്കുഴൽ വായിച്ച് ഒന്നാം സമ്മാനം നേടി ഒരു കൊച്ചുമിടുക്കി. വെണ്ണിലാ ചന്ദനക്കിണ്ണം, പുന്നമട കായിലിൽ വീണേ... സിനിമാഗാനം മനോഹരമായ ഓടകുഴലിൽ നിസിയ ഈണമിട്ടത് കേട്ട് വിധികർത്താക്കൾ പോലും അത്ഭുതപ്പെട്ടു. ഹയർസെക്കൻഡറി വിഭാഗം ഓടക്കുഴൽ മൽസരത്തിലാണ് ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഈ പ്ലസ് ടു വിദ്യാർത്ഥിനി ഒന്നാമതെത്തിയത്. കുഞ്ഞുനാളിൽ അച്ഛനിൽ നിന്ന് കേട്ടു പടിച്ചാണ് ഓടക്കുഴലിൽ ഈണമീട്ടാൻ തുടങ്ങിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓടക്കുഴൽ മത്സരത്തിൽ പങ്കെടുത്ത ഏക ആളും നിസിയയായിരുന്നു. ആദ്യമായിട്ടാണ് നിസിയ കലോത്സവത്തിൽ മത്സരിക്കുന്നത്. കട്ടപ്പന കീരൻചിറയിൽ സ്വദേശി സാംസൺ മിനി ദമ്പതികളുടെ മൂത്ത മകളാണ്. സഹോദരി: ലിനിയ സാംസൺ. അച്ഛൻ ഓട്ടോ തൊഴിലാളിയാണ്. അമ്മ കട്ടപ്പന ഐ.ടി.സി സ്‌കൂൾ അദ്ധ്യാപികയാണ്‌.