
കണ്ണൂർ: ജില്ലയിൽ ജലപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ അതിരടയാളക്കല്ലിടൽ പൂർത്തിയായതിനു പിന്നാലെ മാഹി– വളപട്ടണം ജലപാതയുടെ സാമൂഹികാഘാതപഠനം ഉടൻ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നു. സിൽവർ ലൈൻ പദ്ധതി നിർത്തിയതിന്റെ പശ്ചാത്തലത്തിൽ ജലപാതയ്ക്ക് എതിരെ പ്രതിഷേധം ഉയർന്നേക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്.
ചരക്കുഗതാഗതത്തോടൊപ്പം വിനോദസഞ്ചാരമേഖലയിലും വികസനമെത്തിക്കുന്നതാണ് കോവളം – ബേക്കൽ ജലപാത. 610 കിലോമീറ്റർ ജലപാതയിൽ പെരിങ്ങത്തൂർ മുതൽ പയ്യന്നൂർ കൊറ്റി വരെയുള്ള ഭാഗമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. മൂന്ന് ഭാഗങ്ങളിലായി 27.25 കി മീ നീളത്തിൽ കനാൽ നിർമ്മാണം ഉൾപ്പെടുന്ന പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സർവേ പൂർത്തിയായി.
കനാലിനായി 650.5കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.
27. 25 കി. മീ. കനാലും 32 കി. മീ പുഴയും ഉൾപ്പെടെ മാഹി വളപട്ടണം ജലപാതക്ക് 59.25 കി.മീ നീളമുണ്ട്.
ഒന്നാം കട്ട്
പെരിങ്ങത്തൂരിനടുത്ത് എലിത്തോട് മുതൽ ചാടാലപ്പുഴ വരെ
മാഹിപ്പുഴയെയും എരഞ്ഞോളിപ്പുഴയെയും ബന്ധിപ്പിച്ച് -10.50 കി.മി.
രണ്ടാം കട്ട്
ഇല്ലിക്കുന്ന് മുതൽ മണ്ണയാട് നഴ്‌സിംഗ് കോളേജ് വരെ
എരഞ്ഞോളി പുഴയെയും ധർമടം പുഴയെയും ബന്ധിപ്പിച്ച്- 0.75 കി.മി
മൂന്നാം കട്ട്
മമ്മാക്കുന്ന് കടവ് മുതൽ വലിയന്നൂർ വില്ലേജിലെ പുറത്തീൽ വരെ
അഞ്ചരക്കണ്ടിപ്പുഴയെയും വളപട്ടണം പുഴയെയും ബന്ധിപ്പിച്ച് -
. 16 കി.മി.
ഏറ്റെടുക്കേണ്ടത് 424 ഏക്കർ
ആദ്യ ഭാഗത്തിൽ 164 ഉം രണ്ടാം ഭാഗത്തിൽ 15 ഏക്കർ ഭൂമിയും ഇതിനായി ഏറ്റെടുക്കും. മൂന്നാം ഭാഗത്തിൽ 245 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുക.
40 മീറ്റർ വീതിയിൽ കനാലും 10 മീറ്റർ വീതം വീതിയിൽ കനാലിന്റെ ഇരുവശവും സമാന്തര റോഡുകളുമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. നിലവിൽ റോഡുകൾ കടന്നുപോവുന്ന പ്രദേശങ്ങളിലെല്ലാം പാലങ്ങളും നടപ്പാതകളുള്ള ഇടങ്ങളിൽ നടപ്പാലങ്ങളും നിർമ്മിക്കും.
ജലപാത ഇങ്ങനെ
39 ജലാശയങ്ങൾ, 616 മതിപ്പുചെലവ് 5,200 കോടി വീതി- 32- 40 മീറ്റർ ആഴം കുറഞ്ഞത് - 2.25 മീറ്റർ
നേട്ടം
റോഡ് വഴി ചരക്ക് ഗതാഗതം ഒരു ടൺ ഒരു കിലോ മീറ്റർ ചെലവ് - 4 രൂപ ട്രെയിൻ- 1.50 രൂപ ജലപാത യാഥാർത്ഥ്യമായാൽ- 70 പൈസ
ലക്ഷ്യം
ദേശീയപാതയ്ക്കും റെയിൽവേക്കും സമാന്തരമായി ജലപാത വഴി ചരക്കുഗതാഗതവും ടൂറിസം വികസനവും
രണ്ടു കണ്ടെയ്‌നറുകളുടെ ഉയരത്തിൽ 500 ടൺ ചരക്കുവരെ കൊണ്ടുപോകാം. റോഡിനെന്ന പോലെ അറ്റകുറ്റപ്പണി ആവശ്യമില്ലെന്നതാണ് ജലപാതയുടെ മുഖ്യ സവിശേഷത.