sethu

സേതുവിന്റെ കഥാജീവിതത്തെ തീർത്ഥാടനത്തോട് ഉപമിച്ചത് പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരാണ്. സ്വയം നടക്കുമ്പോൾ തെളിയുന്നതാണ് തന്റെ വഴിയെന്നും മറ്റെല്ലാം അന്യന്റേതാണെന്നും വിശ്വസിച്ച എഴുത്തുകാരനാണ് സേതു. മലയാളിയുടെ ആത്മാവിൽ നിന്ന് മുറിച്ചു മാറ്റാനാകാത്ത കഥയുടെ മഹാപ്രപഞ്ചം സൃഷ്ടിച്ച പ്രിയപ്പെട്ട എഴുത്തുകാരൻ.

എൺപതാമത്തെ വയസ്സിൽ ആ സർഗാത്മക ജീവിതത്തിന്റെ തീർത്ഥാടകവിശുദ്ധി തേടി ഇതാ സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരവുമെത്തി.

സേതുവിന്റെ മാസ്റ്റർ പീസ് നോവലായ പാണ്ഡ‌വപുരത്തിലെ ദേവി എന്ന കഥാപാത്രസൃഷ്ടിക്ക് പ്രേരകശക്തി മഹാഭാരതത്തിലെ പാഞ്ചാലിയാണ്. ദേവിയെ പാഞ്ചാലിയുമായി ചേർത്തു നിറുത്തുമ്പോഴാണ് പാണ്ഡവപുരം എന്ന ശീർഷകം പോലും മികവുറ്റ അർത്ഥകൽപ്പനയായി മാറുന്നത്.

ചെറുകഥയിലും നോവലിലും സ്വന്തമായി വഴിയും ഇടവും കണ്ടെത്തിയ സേതു ഒരിക്കലും ആരോടും വിധേയത്വം പുലർത്തിയിരുന്നില്ല. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ, എസ്.ബി.ടി ഡയറക്ടർ, നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുമ്പോഴും ഈ നില തന്നെ തുടർന്നു. പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറയും. അതുകൊണ്ടു തന്നെ ഇരുളിലും വെളിച്ചത്തിലും ശത്രുക്കളുമുണ്ടായി.

1967​ ​മു​ത​ൽ​ ​ഇ​ന്ത്യ​യ്ക്കകത്തും പുറത്തും അലച്ചിലായിരുന്നു.​ ​

സേതു ആ​ദ്യ​ ​ക​ഥ​യാ​യ​ ​ദാ​ഹി​ക്കു​ന്ന​ ​ഭൂ​മി​ എ​ഴു​തു​ന്ന​ത് ​ബീ​ഹാ​റി​ലെ​ ​കൊടിയ ​വ​ര​ൾ​ച്ച​ ​കണ്ട് മനംനൊന്താണ്.​ വേദന, സഹാനുഭൂതി, ആർദ്രത തുടങ്ങിയ വികാരങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം പിറന്നത്. നന്മ നിറഞ്ഞ സാധാരണ മനുഷ്യരെയാണ് സേതുവിന്റെ കഥകളിൽ നമുക്ക് കണ്ടെത്താനാവുന്നത്. ഒ​രു​പ​ക്ഷേ​ ​ന​മു​ക്ക് ​സ​ങ്ക​ൽ​പ്പി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​ദു​രി​ത​ജീവിത​ങ്ങ​ൾ സേതു മറ്റാരും കാണാത്ത കൺവഴിയിലൂടെ കാണും. ആ കാഴ്ചകൾ സേതുവിന്റെ വരികളിലൂടെ വായനക്കാരന്റെ ഹൃദയത്തിൽ വന്ന് മുട്ടും.

ബീഹാറിൽ ​കു​ടി​വെ​ള്ള​ത്തി​നാ​യി​ ​മൈ​ലു​ക​ൾ​ ​നീ​ളു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​നീ​ണ്ട​നി​ര.​ ​ആ ​രാ​ത്രി​കളിൽ​ ​സേതുവിന് ഉ​റ​ങ്ങാ​നായില്ല. എ​ഴു​തി​യാലേ അ​സ്വ​സ്ഥ​ത​യ്ക്ക് ​അ​റു​തി​വരൂ എ​ന്നു​ ​തി​രി​ച്ച​റി​ഞ്ഞപ്പോഴാണ് എ​ഴു​താൻ തു​ട​ങ്ങി​യ​ത്.​ ​അ​ങ്ങ​നെ ആ​ദ്യ​ ​ക​ഥ​ പിറന്നു, ദാഹിക്കുന്ന ഭൂമി!
എ​ഴുത്താണ് തട്ടകമെന്ന് ബോ​ദ്ധ്യ​മാ​യ​ത് ​​ ​ഡ​ൽ​ഹി​യി​ൽ​ വ​ച്ചാ​ണ്.​ ​അക്ഷര​മ​ണ​മു​ള്ള​ ​എ​ഴു​ത്തു​കാ​രെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​തും​ ​സൗ​ഹൃ​ദം​ ​തു​ട​ങ്ങു​ന്ന​തും​ ​അ​വി​ടെ​ വ​ച്ചാ​ണ്.​ അ​വ​രി​ൽ​ ​പ​ല​രും​ ​ശ​രീ​ര​പ്ര​കൃ​തി​ ​കൊ​ണ്ട് ​ഏ​താ​ണ്ട് ​തന്നെപ്പോ​ലു​ള്ള​വ​രാ​ണെ​ന്ന് ​ക​ണ്ട​പ്പോ​ൾ​ സേതുവിന് ആ​ശ്വാ​സമായി.

​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ​ ​ഡ​ൽ​ഹി​ ​കൊ​ണാ​ട്ട് ​പ്ളേ​യ്സി​ലെ​ ​ക​വി​യ​ര​ങ്ങു​ക​ളി​ലും​ ​ക​ഥാ​ച​ർ​ച്ച​ക​ളി​ലും​ ​സേതു ​ ​പ​തു​ക്കെ​ ​കാ​ഴ്ച​ക്കാ​ര​നും​ ​പ​ങ്കാ​ളി​യു​മാ​യി.​ ​പി​ന്നീ​ട് ​അ​തു​ ​ക​ഥാ​ലോ​ക​ത്തേ​ക്കു​ള്ള​ ​ചു​വ​ടുവ​യ്പ്പാ​യി​.

അക്കങ്ങളും അക്ഷരങ്ങളും
സേതുവിന്റെ ഔദ്യോഗിക ജീവിതം അക്കങ്ങളുടെ നടുവിലായിരുന്നു. അവിടെ നിന്നാണ് അക്ഷരങ്ങളുടെ വിശാലലോകത്തേക്ക് അദ്ദേഹം തന്നിലെ മഹാപ്രതിഭയെ വഴി​നടത്തിയത്. എ​ഴു​ത്തി​ന്റെ​ ​ലോ​ക​ത്തേ​ക്ക് ​പ്ര​വേ​ശി​ക്കു​മ്പോ​ൾ​ ​ബാ​ങ്കി​ന്റെ​ ​ലോ​കം​ ​സേതു സ്വി​ച്ച് ​ഓഫ് ​ചെ​യ്യും. ബാ​ങ്കി​ലേ​ക്ക് ​ചു​വ​ട് ​വ​യ്ക്കു​മ്പോ​ൾ അ​വി​ടെ​ ​എ​ഴു​ത്തി​ല്ല, എ​ഴു​ത്തു​കാ​ര​നി​ല്ല.​ ​അ​വിടെ ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ മാ​ത്ര​മാ​യ​ ​എ.​ ​സേ​തു​മാ​ധ​വ​ൻ.

സ്ഥാ​ന​മാ​ന​ങ്ങ​ളും​ ​പ്ര​ശ​സ്തി​യും​ ​മാ​ത്ര​മാ​ണ് ​ഇപ്പോൾ എഴുത്തുകാരുടെ ലക്ഷ്യമെന്ന് സേതു കരുതുന്നു.​ ​​പ​ല​പ്പോ​ഴും​ ​അ​വ​ർ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​ബോ​ധ​പൂ​ർവം​ ​മ​റ​ന്നു​ ​പോ​കു​ന്നതിൽ സേതുവിന് കടുത്ത പ്രതിഷേധമുണ്ട്. ​ ​ഏ​ത് ​സാ​ഹ​ച​ര്യ​വു​മാ​യും​ ​ഇ​ണ​ങ്ങി​യും​ ​കോം​പ്ര​മൈ​സ് ​ചെ​യ്തും​ ​ജീ​വി​ക്കു​ക​യാ​ണ് ​അ​വ​ർ.​ ​താ​ന​ട​ങ്ങു​ന്ന​ ​എ​ഴു​ത്തു​കാ​രു​ടെ​ ​അ​വ​സ്ഥ​യാ​ണി​ത്.​ ​സാ​മൂ​ഹ്യാ​വ​സ്ഥ​ക​ളോ​ട് ​ക​ല​ഹി​ക്കു​മ്പോ​ഴാ​ണ​ല്ലോ​ ​മി​ക​ച്ച​ ​സൃ​ഷ്ടി​ക​ളു​ണ്ടാ​കു​ന്ന​ത്.​ ​സ്വാ​ർ​ത്ഥ​ത​യാ​ണ് ​പു​തി​യ​ ​മ​നു​ഷ്യ​ന്റെ​ ​മു​ഖ​മു​ദ്ര.​ ​പ​രി​സ്ഥി​തി​ ​സ്നേ​ഹം ​ക​ട​ലാ​സി​ൽ​ ​മാ​ത്രം.​ ​പ്ര​കൃ​തി​യെ​ ​വെ​ല്ലു​വി​ളി​ച്ചാ​ണ് ​എ​ല്ലാ​വ​രും​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത്.

കുടുംബം
ആലുവ കടുങ്ങല്ലൂരിൽ പ്രശസ്ത ശിൽപ്പി എം.വി. ദേവൻ രൂപകൽപ്പന ചെയ്ത വീട്ടിലാണ് സേതു താമസിക്കുന്നത്. രാ​ജ​ല​ക്ഷ്മി​യാ​ണ് ​ഭാ​ര്യ.​ ​ഷാ​ർ​ജ​യി​ൽ​ ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​അ​നി​ൽ,​ ​യു.​ ​എ​സി​ൽ​ ​ഐ.​ടി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​രാ​ജേ​ഷ് ​എ​ന്നി​വ​ർ​ ​മ​ക്ക​ളാ​ണ്.