
പാനൂർ: നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി പാട്യത്തെ കൊട്ടയോടിയിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാർഡ് കുടുംബശ്രീ യൂണിറ്റാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിശ്രമിക്കാനും കുളിക്കാനും ഇവിടെ സൗകര്യമുണ്ടാകും. ലഘുഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റും ഇവിടെ ഉണ്ട്. ഉദ്ഘാടനചടങ്ങിൽ പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനിയർ കെ.പി ഹർഷ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.പി.പ്രദീപ് കുമാർ, യു.പി. ശോഭ, ടി.ദാമോദരൻ, ടി.സുജാത, മുഹമ്മദ്ഫായിസ് അരുൾ, ശോഭ കോമത്ത്, പി.റോജ ,ഇ.പ്രസീതകുമാരി,കെ.ആർ അജയകുമാർ, എം.സി രാഘവൻ, ഇ.എം.സി മുഹമ്മദ്, കെ.ഷംജിത്ത്, വി.പി.മോഹനൻ, കെ.പി.സനൽകുമാർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുജിത്ത് കുമാർ പയ്യമ്പള്ളി സ്വാഗതവും എൻ ഉഷ നന്ദിയും പറഞ്ഞു.