തലശ്ശേരി: ഡിജിറ്റൽ റീസർവേ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. 'എന്റെ ഭൂമി' ഡിജിറ്റൽ റീസർവേയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. റീസർവേ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി പദ്ധതി വിശദീകരിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ ടി.വി റാഷിത, തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്‌സി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ രജിസ്ട്രാർ ബി.എസ് ബീന, തഹസിൽദാർ കെ. ഷീബ എന്നിവർ പങ്കെടുത്തു.
.