പെരിയ: ലഹരിക്കെതിരായ ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ വില്ലാരംപതി ഇ.എം.എസ് വായനശാലയുടെ ആഭിമുഖ്യത്തിൽ വില്ലാരംപതി ജംഗ്ഷനിൽ അക്ഷരച്ചങ്ങല തീർത്തു. വായനയാണ് ലഹരി, അക്ഷരമാണ് ലഹരി എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡുകൾ പരിപാടിയിൽ പങ്കെടുത്തവർ ഉയർത്തിപ്പിടിച്ചു. ചങ്ങലയിൽ അണിനിരന്നവർ പുസ്തകങ്ങൾ കൈകളിലേന്തി മനുഷ്യമതിലായി നിന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വായനശാല സെക്രട്ടറി ഹരി വില്ലാരംപതി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ജലി ചന്ദ്രൻ , ഷാജീവൻ ആയംപാറ, കെ.കെ.വിനോദ് , എം.കൃഷ്ണൻ മേപ്പാട്ട്, ബീന ശ്രീനിവാസൻ, സുമതി ബാലകൃഷ്ണൻ, ശകുന്തള കുഞ്ഞിരാമൻ, അംബിക ഗണേശൻ, ദീപ രാജൻ, സജിത രാധാകൃഷ്ണൻ, ബിന്ദു മധു, സുനിത രാജേഷ്, റിജേഷ്, ഷൺമുഖൻ എന്നിവർ സംസാരിച്ചു.