
തളിപ്പറമ്പ്: കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്സിഡിയിൽ കൊടുക്കുന്ന 80 ചാക്ക് യൂറിയ പ്ലൈവുഡ് നിർമ്മാണ കമ്പനിയിൽ നിന്ന് പിടിച്ചെടുത്തു. ആന്തൂർ ഇന്റസ്ട്രിയൽ പ്ലോട്ടിലെ ഷറഫുദീൻ എന്നയാളുടെ ഉടമ സ്ഥതയിലുള്ള ആയിശ വെനറിൽ നിന്നാണ് യൂറിയ പിടികൂടിയത്.
പ്ലൈവുഡ് നിർമ്മാണത്തിന് കമ്പനികൾക്ക് അനധികൃതമായി യൂറിയ വിൽക്കുന്നതായി വ്യാപക പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയത്. കേന്ദ്ര സർക്കാരിന്റെ ഫെർട്ടിലൈസർ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസി. സെക്ഷൻ ഓഫീസർ അജയകുമാർ, ബിനോയ്, കൃഷി വകുപ്പ് കോഴിക്കോട് ജില്ലാ അഡീഷണൽ ഡയറക്ടർ ബീന നായർ, കരിമ്പം കൃഷി ഓഫീസർ ലത, ആന്തൂർ കൃഷി ഓഫീസർ വിനോദ്, പുഴാതി കൃഷി ഓഫീസർ ടി.വി ശ്രീകു മാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി വളം പിടികൂടിയത്.