കാസർകോട്: ചുമട്ട്തൊഴിലാളി നിയമം കർശനമായി നടപ്പിലാക്കണം, പദ്ധതി പ്രദേശത്ത് അറ്റാച്ച്ട് ലേബർ കാർഡ് അനുവദിക്കാതിരിക്കുക, ക്ഷേമ പെൻഷൻ 5000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹെഡ് ലോഡ് ആൻറ് ജനറൽ മസ്ദൂർ സംഘം ബി.എം.എസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കാസർകോട് കളക്ട്രേറ്റ് മാർച്ച് നടത്തി. മാർച്ച് ജില്ല വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ബി.എം.എസ് ജില്ല പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ ടി.കൃഷ്ണൻ,വി.ബി അനിൽ ബി.നായർ, പി.സത്യനാഥ്, ദിനേഷ് ഹരീഷ് കുതിരപ്പാടി എന്നിവർ സംസാരിച്ചു അണങ്കൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ല ഭാരവാഹികളായ സി.എച്ച്.വിനോദ് , വൈ.രവി ,സഞ്ജീവ ഉപ്പള ,സതീഷ് മധൂർ ,അജയൻ ഹോസ്ദുർഗ്,കെ.വി.രതീഷ് ,പ്രദീപ് കേളോത്ത് എന്നിവർ നേതൃത്വം നൽകി കെ.എ.ശ്രീനിവാസൻ സ്വാഗതവും ദിലീപ് ഡിസൂസ നന്ദിയും പറഞ്ഞു